15 വർഷത്തിനിടെ ആദ്യമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലസ്തീൻ

തെരഞ്ഞെടുപ്പിനുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും, തയ്യാറെടുപ്പുകൾ നടക്കുന്നതായും ഹമാസ് പ്രതികരിച്ചിട്ടുണ്ട്.

Update: 2021-01-16 06:33 GMT
Advertising

15 വർഷത്തെ ഇടവേളക്ക് ശേഷം ഫലസ്തീൻ തെരഞ്ഞെടുപ്പിലേക്ക്. ഫലസ്തീനിൽ പ്രസിഡന്റ് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് അറിയിച്ചത്. മഹ്മൂദ് അബ്ബാസിന്റെ ഫത്ഹ് പാർട്ടിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാകും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്. ഫലസ്തീന് മുകളിലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും മഹ്മൂദ് അബ്ബാസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഹമാസിനും ഫത്ഹിനുമിടയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഫലത്തീനിൽ വലിയ ഭരണ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. 2007 മുതൽ ഇസ്രായേൽ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന ഗാസയുടെ ഭരണം ഹമാസിന്റെ കയ്യിലാണ്. 10 വർഷത്തിലധികമായി ഇരു പാർട്ടികളും ഫലസ്തീനിൽ തെരഞ്ഞെടുപ്പ് നടത്തുവാൻ ആഹ്വാനം ചെയ്യുന്നുണ്ട് എങ്കിലും, പ്രക്രിയകളിലേക്ക് ഐക്യ ഖണ്ഡേന കടക്കാൻ ഇരു കൂട്ടർക്കും സാധിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പിനുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും, തയ്യാറെടുപ്പുകൾ നടക്കുന്നതായും ഹമാസ് പ്രതികരിച്ചിട്ടുണ്ട്. നിയമനിർമാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 22നും, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 31നുമാകും നടക്കുക.

Tags:    

Similar News