അടിച്ചുതെളിക്കാരിയായാൽ എന്തും പറയാമെന്നാണോ? മുനീറിന് മറുപടിയുമായി പിണറായി
കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടന്ന യൂത്ത് ലീഗിന്റെ അനിശ്ചിത കാല സഹന സമര വേദിയിലാണ് മുനീറിന്റെ പ്രസ്താവന
അടിച്ചുതെളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ ഇടപെടുന്നെന്ന എം.കെ മുനീർ എം.എൽ.എയുടെ പ്രസ്താവനയ്ക്കു രൂക്ഷഭാഷയിൽ മുഖ്യമന്ത്രിയുടെ മറുപടി. അടിച്ചുതളിക്കാരിയോട് എന്തും സംസാരിക്കാമെന്നാണോ മുനീർ കരുതുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അടിച്ചുതളിക്കാരിയും സ്ത്രീയാണല്ലോ, അവരും ഒരു തൊഴിൽ ചെയ്യുകയാണല്ലോ. അവരോട് മോശമായി പെരുമാറാമെന്നാണ് മുനീർ പറയുന്നത്. മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.
കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടന്ന യൂത്ത് ലീഗിന്റെ അനിശ്ചിത കാല സഹന സമര വേദിയിലാണ് മുനീറിന്റെ പ്രസ്താവന. എ.കെ.ജി സെന്ററിലെ അടിച്ചുതെളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നു- എന്നായിരുന്നു മുനീറിന്റെ ആരോപണം.