ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപക ചെയർമാൻ ജോൺ എം. തോമസ് അന്തരിച്ചു

വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു

Update: 2022-07-20 18:15 GMT

ദുബൈയിലെ ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപകനും ചെയർപേഴ്സണുമായ ജോൺ എം. തോമസ്(79) അന്തരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അയച്ച സന്ദേശത്തിൽ സ്‌കൂൾ മാനാജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.

ഉയർന്ന വിദ്യഭ്യാസ കാഴ്ചപ്പാടുകളുള്ള ജോൺ എം. തോമസ് അവ യാഥാർത്ഥ്യമാക്കാനാവശ്യമായ പ്രവർത്തനമികവും ദൃഢനിശ്ചയവുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു. എല്ലാവരോടും അനുകമ്പയോടെ സഹവർത്തിക്കുകയും തന്റെ എല്ലാ ഇടപാടുകളിലും മാതൃകാപരമായ പെരുമാറ്റങ്ങളും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. സ്വദേശികളും ഇന്ത്യൻ സമൂഹവും വളരെയധികം ബഹുമാനത്തോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്.

Advertising
Advertising

1943 ഏപ്രിൽ 28ന് പത്തനംതിട്ട ജില്ലയിൽ ജനിച്ച ജോൺ തോമസ് വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 1979ലാണ് ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപിച്ചത്. ഭാര്യ: അന്നമ്മ ജോൺ, മകൻ: വിൻ ജോൺ, മകൾ: വിൽസി.


Full View


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News