വെർച്വൽ അസറ്റ് മേഖലയിൽ നിയമവിരുദ്ധമായി സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ

യു എ ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണ വിരുദ്ധ വിഭാഗമാണ് വെർച്വൽ അസറ്റ് സർവീസ് സ്ഥാപനങ്ങൾക്ക് കർശനമായി മുന്നറിയിപ്പ് നൽകിയത്

Update: 2023-11-06 19:11 GMT

യു എ ഇയിൽ ക്രിപ്റ്റോ കറൻസി, ഡിജിറ്റൽ സ്വത്തുക്കൾ തുടങ്ങിയ വെർച്വൽ അസറ്റ് മേഖലയിൽ ലൈസൻസില്ലാതെ സേവനങ്ങൾ നൽകുന്നത് കുറ്റകരമാണെന്ന് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായി ഇത്തരം സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു എ ഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

യു എ ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണ വിരുദ്ധ വിഭാഗമാണ് വെർച്വൽ അസറ്റ് സർവീസ് സ്ഥാപനങ്ങൾക്ക് കർശനമായി മുന്നറിയിപ്പ് നൽകിയത്. സ്ഥാപനത്തിന് മാത്രമല്ല, അതിന്റെ ഉടമകൾക്കും, സീനിയർ മാനേജർമാർക്കുമെതിരെ ക്രിമിനൽ, സിവിൽ നടപടികളുണ്ടാകുമെന്ന് സെൻട്രൽബാങ്ക് മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം സ്ഥാപനങ്ങളെ കണ്ണടച്ച് വിശ്വസിച്ച് അവരുമായി ഇടപാട് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളും നടപടി നേരിടേണ്ടി വരും.

Advertising
Advertising

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവ തടയാനുള്ള നിയമപ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾക്കെതിര നടപടിയുണ്ടാവുക. ദുബൈ ഫിനാൻഷ്യൽ അതോറിറ്റി, അബൂദബി ഗ്ലോബൽ മാർക്കറ്റ്, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ്സ് അതോറിറ്റി, നീതിന്യായ മന്ത്രാലയം, വെർച്വൽ അസറ്റ്സ് അതോറിറ്റി തുടങ്ങിയവുമായി സഹകരിച്ചാണ് സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ തയാറാക്കിയിട്ടുള്ളത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News