എലത്തൂരില്‍ കുരുങ്ങി യു.ഡി.എഫ്; എൻ.സി.കെ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് എം.കെ രാഘവന്‍

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ.വി തോമസ് ഡി.സി.സി ഭാരവാഹികളുമായി ചർച്ച നടത്തുകയാണ്. ചർച്ചക്കിടെ പ്രവർത്തകർ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി എത്തി

Update: 2021-03-20 05:21 GMT

എലത്തൂരിലെ സ്ഥാനാർഥി തർക്കം പരിഹരിക്കാനാവാതെ യു.ഡി.എഫ്. എൻ.സി.കെ സ്ഥാനാർഥി സുൽഫിക്കർ മയൂരിയെ അംഗീകരിക്കല്ലെന്ന് എം.കെ രാഘവൻ എം.പി. കെ.വി തോമസിന്‍റെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ അനുനയ ചർച്ച പുരോഗമിക്കുന്നതിനിടെയായിരുന്നു രാഘവന്‍റെ പ്രതികരണം. എലത്തുരിലെ കോൺഗ്രസ് പ്രവർത്തകരും ഡി.സി.സി ഓഫീസിൽ പ്രതിഷേധവുമായെത്തി.

എലത്തൂര്‍ സീറ്റ് എന്‍.സി.കെക്ക് നല്‍കിയതില്‍ യു.ഡി.എഫില്‍ തര്‍ക്കം നിലനിന്നിരുന്നു. എലത്തൂര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തി. എന്‍.സി.കെക്ക് സീറ്റ് നല്‍കിയതിനാല്‍ എലത്തൂരില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.

Advertising
Advertising

ये भी पà¥�ें- 'ഒരു മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍'; എലത്തൂരില്‍ തര്‍ക്കം തീരാതെ യു.ഡി.എഫ്

വിജയ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് പോകുന്ന സാഹചര്യത്തിലേക്ക് പോകുന്ന അവസ്ഥയുണ്ടായെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇത് തന്നെയാണ് എം.കെ രാഘവന്‍ എം.പിയും നേരത്തെ പറഞ്ഞിരുന്നത്. എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.ഡി.എഫിലെ ജനതാദള്‍ വിഭാഗം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Full View
Tags:    

Similar News