ആധികാരികം... പഞ്ചാബിനെ ഒന്‍പത് വിക്കറ്റിന് തകർത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

30 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്സറും ഉള്‍‌പ്പടെ 60 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ നിന്നു

Update: 2022-04-20 17:03 GMT

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സിന്‍ വിജയലക്ഷ്യം നിസാരമായി മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് വിലപ്പെട്ട രണ്ട് പോയിന്‍റ് സ്വന്തമാക്കി. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി വിജയലക്ഷ്യം മറികടന്നത്. 41 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് മാത്രമാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണിങ് വിക്കറ്റില്‍ ഷായും വാര്‍ണറും ചേര്‍ന്ന് 83 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 

30 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്സറും ഉള്‍‌പ്പടെ 60 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ നിന്നു. റണ്‍സോടെ സര്‍ഫ്രാസ് ഖാനും പുറത്താകാതെ നിന്നു. ജയത്തോടെ ആറ് പോയിന്‍റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. കളിയില്‍ നിന്ന് ആറ് പോയിന്‍റുള്ള പഞ്ചാബ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

Advertising
Advertising

നേരത്തെ ബാറ്റെടുത്തവരെല്ലാം കവാത്ത് മറന്നപ്പോള്‍ ഡല്‍ഹിക്കെതിരെ പഞ്ചാബിന് നേടാനായത് 115 റണ്‍സ് മാത്രം. 32 റണ്‍സെടുത്ത് ജിതേഷ് ശര്‍മയും 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും മാത്രമാണ് പഞ്ചാബ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇവർക്ക് പുറമേ ടീമില്‍ രണ്ടക്കം കടന്നത്  ഷാരൂഖ് ഖാനും രാഹുല്‍ ചാഹറും മാത്രം. ഇരുവരും 12 റണ്‍സ് വീതം പഞ്ചാബ് സ്കോര്‍കാര്‍ഡില്‍ സംഭാവന ചെയ്തു.

ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുര്‍‌ റഹ്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ ടോസ് ലഭിച്ച ഡല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി നിരയിൽ മിച്ചൽ മാര്‍ഷിന് പകരം സര്‍ഫ്രാസ് ഖാന്‍ ടീമിലേക്ക് എത്തിയപ്പോള്‍ പഞ്ചാബിന് വേണ്ടി ഒഡിയന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസ് ടീമിലേക്ക് വന്നു. പ്രഭ്സിമ്രാന്‍ സിംഗിനും ടീമിലെ സ്ഥാനം നഷ്ടമായി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News