ഖത്തറില്‍ കോവിഡ് വാക്സിനെടുത്തവര്‍ക്ക് 6 മാസത്തേക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ല

മൂന്ന് മാസത്തെ ഇളവ് ആറ് മാസമാക്കി നീട്ടിയതായി ആരോഗ്യമന്ത്രാലയം

Update: 2021-03-09 15:12 GMT

ഖത്തറില്‍ നിന്നും കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് ആറ് മാസത്തേക്ക് ക്വാറന്‍റൈനില്‍ ഇളവ്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ ആറ് മാസം വരെ ക്വാറന്‍റൈന്‍ വേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ മൂന്ന് മാസമായിരുന്ന ഇളവ് കാലാവധി ആറ് മാസത്തേക്ക് നീട്ടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഖത്തറില്‍ നിന്നും വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ. രണ്ടാമത്തെ ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് മാത്രമേ ഇളവ് ലഭിക്കൂ. വാക്സിനെടുത്ത മാതാപിതാക്കളുടെ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ക്വാറന്‍റൈന്‍ ആവശ്യമില്ല.

Tags:    

Similar News