മധ്യേഷ്യയില്‍ സന്ദര്‍ശനം എളുപ്പമായ രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഖത്തര്‍ ഒന്നാമത്

ഈ ഗണത്തില്‍ ലോകത്തെ എട്ടാമത്തെ രാജ്യമെന്ന ബഹുമതിയും ഖത്തറിനാണ്

Update: 2018-09-03 18:17 GMT

മധ്യേഷ്യയില്‍ സന്ദര്‍ശനം എളുപ്പമായ രാജ്യങ്ങളുടെ റാങ്കിങില്‍ ഖത്തര്‍ ഒന്നാമത്. ഈ ഗണത്തില്‍ ലോകത്തെ എട്ടാമത്തെ രാജ്യമെന്ന ബഹുമതിയും ഖത്തറിനാണ്. വിസാരഹിത സന്ദര്‍ശനം സാധ്യമാക്കി ഒരു വര്‍ഷം പിന്നിടുന്നതോടെയാണ് ഖത്തറിനെ തേടി ഈ ബഹുമതികളെത്തിയത്.

ഐക്യരാഷ്ട്ര സഭയുടെ ടൂറിസം വിഭാഗമായ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ റാങ്കിങിലാണ് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം എളുപ്പമായ രാജ്യങ്ങളുടെ ഗണത്തില്‍ ഖത്തര്‍ ഒന്നാമതെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശന നടപടിക്രമങ്ങള്‍ ഏറ്റവും ലളിതവും എളുപ്പമായതുമായ രാജ്യം എന്ന ബഹുമതിയാണ് ഖത്തറിനെ തേടിയെത്തിയത്. ആഗോള തലത്തില്‍ ഈ റാങ്കിംഗില്‍ ഖത്തര്‍ എട്ടാം സ്ഥാനത്തുമെത്തി. 2014ല്‍ ഈ റാങ്കിങില്‍ ഖത്തര്‍ 177 ആം സ്ഥാനത്തായിരുന്നു. നാല് വര്‍ഷം കൊണ്ട് 169 രാജ്യങ്ങളെയാണ് ഖത്തര്‍ മറികടന്നത്.

Advertising
Advertising

Full View

കഴിഞ്ഞ ഓഗസ്തിലാണ് ഇന്ത്യയുള്‍പ്പെടെ 88 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ വിസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്. ഖത്തറിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നിരട്ടി വര്‍ധനയാണുണ്ടായത്. ഇതോടൊപ്പം ടൂറിസം വഴിയുള്ള രാജ്യത്തിന്‍റെ വരുമാനത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. സന്ദര്‍ശകരുടെ ബാഹുല്യം കണക്കിലെടുത്ത് അവര്‍ക്കായുള്ള സൌകര്യങ്ങളും കൂടുതല്‍ കാഴ്ച്ചാനുഭവങ്ങളും ഒരുക്കുന്നതിലും ഖത്തര്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍‌ത്തനങ്ങളാണ് ടൂറിസം മേഖലയില്‍ ഈ വര്‍ഷം മാത്രം ഖത്തര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2022 ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടുകൊണ്ടാണ് ഖത്തര്‍ സന്ദര്‍ശന നടപടിക്രമങ്ങള്‍ ലളിതമാക്കിയത്.

Tags:    

Similar News