പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്  ഖത്തര്‍ സര്‍ക്കാറിന്‍റെ സ്കോളര്‍ഷിപ്പ് പദ്ധതി

നിബന്ധനകള്‍ക്ക് വിധേയമായി നടത്തുന്ന പദ്ധതി ഈ വിദ്യാഭ്യാസവര്‍ഷത്തോടെ നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു

Update: 2018-09-21 19:26 GMT

ഖത്തറില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാറിന്‍റെ സ്കോളര്‍ഷിപ്പ് പദ്ധതി. ഖത്തറിലെ വിവിധ സര്‍വകലാശാലകളില്‍ ഉന്നത പഠനം നടത്തുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.

നിബന്ധനകള്‍ക്ക് വിധേയമായി നടത്തുന്ന പദ്ധതി ഈ വിദ്യാഭ്യാസവര്‍ഷത്തോടെ നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഇതാദ്യമായാണ് ഖത്തറില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്

എജ്യുക്കേഷന്‌ എബൌ ഓള്‍ ഫൌണ്ടേഷനുമായി (ഇ.എ.എ.എഫ്) സഹകരിച്ച് ഖത്തര്‍ ഔഖാഫ് മന്ത്രാലയമാണ് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. ഖത്തര്‍ സര്‍വകലാശാല, നോര്‍ത്ത് അറ്റ്ലാന്‍റിക് സര്‍വകലാശാല, സ്റ്റെന്‍ഡന്‍ സര്‍വകലാശാല, കാര്‍ഗറി സര്‍വകലാശാല എന്നീ സ്ഥാപനങ്ങളില്‍ ഉന്നത പഠനം നടത്തു്ന 17 നും 25 നും ഇടയിലുള്ള വിദേശികളായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.

Advertising
Advertising

ആകെ പഠന കാലയളവിന്‍റെ 70 ശതമാനം ഖത്തറില്‍ പൂ ര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാകൂ. ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ തന്നെ പദ്ധതി നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

ഇസ്ലാമിക സംസ്കാരത്തിൽ ഏറെ പ്രധാന്യത്തോടെ കാണുന്ന വഖ്ഫ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതിയെന്നും സാമൂഹിക വളർച്ചയിൽ വഖ്ഫ് പദ്ധതിയുടെ പങ്ക് വലുതാണെന്നും മന്ത്രാലയത്തിലെ ഔഖാഫ് ജനറൽ അഡ്മിനിസ്േട്രഷൻ ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനി പറഞ്ഞു.

സാമൂഹിക വളർച്ചയിൽ യുവാക്കളുടെ പങ്ക് നേരിട്ടെത്തിക്കുന്നതിനായുള്ള ഫൗണ്ടേഷന്‍റെ നിക്ഷേപമാണ് പദ്ധതിയെന്ന് ഇ.എ.എ.എഫ് അധികൃതര്‍ അറിയിചു. സ്കോളര്‍ഷിപ്പുകള്‍ കൂടാതെ പുതിയ സ്കൂളുകള്‍ ആരംഭിക്കാനും ഔഖാഫ് മന്ത്രാലയം ഇ.എ.എ.ഫുമായി കരാറിലെത്തിയിട്ടുണ്ട്.

Tags:    

Similar News