ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് ആവര്‍ത്തിച്ച് ഖത്തര്‍

ഭീകരവാദത്തിനെതിരെ നിലകൊള്ളുന്ന രാജ്യാന്തര സഖ്യത്തില്‍ ഖത്തര്‍ സജീവപങ്കാളിയായിരിക്കുമെന്നും ഉപപ്രധാനമന്ത്രി വ്യക്തമാക്കി

Update: 2018-11-02 01:19 GMT

ഭീകരവാദവിരുദ്ധ നടപടികള്‍ മുന്‍നിര്‍ത്തി രാജ്യത്ത് നിയമപരിഷ്ക്കരണങ്ങള്‍ കൊണ്ടുവരുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. ഭീകരവാദത്തിനെതിരെ നിലകൊള്ളുന്ന രാജ്യാന്തര സഖ്യത്തില്‍ ഖത്തര്‍ സജീവപങ്കാളിയായിരിക്കുമെന്നും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.

Full View

റിട്ടേണിങ് ഫോറം ഫൈറ്റേഴ്സ് ഫോറത്തില്‍ സംസാരിക്കവെയാണ് ഖത്തര്‍ ഉപപ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഭീകരവാദം. ഇതിനെതിരെയുള്ള ഖത്തറിന്‍റെ പോരാട്ടം തുടരും.

Advertising
Advertising

ഭീകരവാദത്തിനെതിരെ പോരാടുന്ന രാജ്യാന്തര സഖ്യത്തിലെ സജീവപങ്കാളിയാണ് ഖത്തറെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ആവര്‍ത്തിച്ചു. ഭീകരവാദവിരുദ്ധ നടപടികള്‍ മുന്‍നിര്‍ത്തി രാജ്യം നിയമപരിഷ്ക്കാരങ്ങള്‍ കൊണ്ടുവരും. അസഹിഷ്ണുത, തീവ്രവാദം എന്നിവയും ഭീകരവാദത്തില്‍ പെടുന്നതാണ്. ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ രാജ്യവുമായോ സംസ്കാരവുമായോ ബന്ധപ്പെടുത്തരുത്. ന്യായമായ ചെറുത്തുനില്‍പ്പുകളെ ഭീകരവാദവുമായി തെറ്റിദ്ധരിക്കുകയുമരുത്.

തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും റിക്രൂട്ട്മെന്‍റ് നടത്താനും ഭീകരവാദികള്‍ ആശയവിനിമയ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ഭീകരവാദ സംഘടനകളെ തടയാന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തമാക്കണമെന്നും വിദേശകാര്യമന്ത്രി കൂടിയായ ഉപപ്രധാനമന്ത്രി വ്യക്തമാക്കി

Tags:    

Similar News