ഖത്തര്‍ പൊതുബജറ്റ് 2019; വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ക്ക് മുന്തിയ പരിഗണന

Update: 2018-12-14 18:14 GMT

ഖത്തറില്‍ 2019 സാമ്പത്തിക വര്‍ഷം 430 കോടി റിയാലിന്‍റെ മിച്ചം പ്രതീക്ഷിക്കുന്ന പൊതു ബജറ്റിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. വിദ്യാഭ്യാസ ആരോഗ്യ പ്രതിരോധ മേഖലകള്‍ക്ക് മുന്തിയ പരിഗണനയാണ് ബജറ്റിലുള്ളത്. എണ്ണയിതര മേഖലകളുടെ വികസനത്തിനും ഊന്നലുണ്ട്.

ബജറ്റ് നടപ്പാക്കുന്നതിനുള്ള 2018 ലെ 23ആം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 20.5 ശതമാനത്തിന്റെ അധിക വരുമാനമാണ് 2019ല്‍ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിത ചെലവും മുന്‍ വര്‍ഷത്തേക്കാള്‍ 1.7 ശതമാനം കൂടുതലാണ്. 43.3 ശതമാനം അധികച്ചെലവ് പ്രധാന പദ്ധതികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആരോഗ്യ പ്രതിരോധ മേഖലകള്‍ക്ക് ബജറ്റില്‍ മുന്തിയ പരിഗണനയുണ്ട്. പൊതു സുരക്ഷയ്ക്കും കൂടുതല്‍ തുകയുണ്ട്. ഹമദ് രാജ്യാന്തര വിമാനത്താവള വികസനത്തിന് 1000 കോടിയും ശമ്പളയിനത്തില്‍ 5710 കോടിയും വകയിരുത്തി. സ്വദേശികള്‍ക്ക് വീടു വെക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1200 കോടി വകയിരുത്തി.

Advertising
Advertising

Full View

എണ്ണയിതര മേഖലകളുടെ വികസനത്തിനായി 4800 കോടി റിയാലിന്‍റെ പുതിയ പദ്ധതികളുണ്ട്. ആരോഗ്യ മേഖലയ്ക്ക് 2270 കോടി റിയാല്‍ മാറ്റി വെച്ചു. വക്ര, അല്‍ മഷാഫ്, അല്‍ സദ്ദ്, അല്‍ ഖോര്‍, ഐന്‍ ഖാലിദ് എന്നിവിടങ്ങില്‍ പുതിയ ഹെല്‍ത്ത് സെന്‍ററുകള്‍ സ്ഥാപിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് 3300 കോടി റിയാലും ഗതാഗത വാര്‍ത്താ വിനിമയ മേഖലയ്ക്ക് 1640 കോടിയും ദോഹ മെട്രോ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി 1200 കോടിയും വകയിരുത്തി.

Tags:    

Similar News