ഖത്തറിലെ ‘മെട്രാഷ്-2’ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്ക്കരിക്കുന്നു

പൊതുസേവനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ്-2 കൂടുതല്‍ സേവനങ്ങള്‍ ചേര്‍ത്ത് പരിഷ്ക്കരിക്കുന്നു

Update: 2019-01-02 18:56 GMT

ഖത്തറിലെ പൊതുസേവനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ്-2 കൂടുതല്‍ സേവനങ്ങള്‍ ചേര്‍ത്ത് പരിഷ്ക്കരിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് കൂടാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും മെട്രാഷ് മുഖേന ഇനി ഫീസുകള്‍ നല്‍കാം. പുതിയ തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനയ്ക്കുള്ള ഫീസുകളും ഇനി മുതല്‍ മെട്രാഷ് വഴി അടയ്ക്കാം. മെട്രാഷ്-2 മേഖേനെ നൽകുന്ന ഫീസുകൾ ക്രഡിറ്റ് കാർഡ് പോലെ തന്നെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഇനി മുതൽ നൽകാവുന്നതാണ്.

പൊതു ജനങ്ങളിൽ നിന്ന് ഉയർന്ന ശക്തമായ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ഇൻഫർമേഷൻ സിസ്റ്റം അസിസ്റ്റൻറ് ഡയറക്ടർ മേജർ അബ്ദുൽഅസീസ് അൽറുവൈലി അറിയിച്ചത്.

Advertising
Advertising

നേരത്തെ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് മാത്രമേ ഫീസുകൾ അടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ക്രഡിറ്റ് കാർഡ് ഇല്ലാത്തവർക്ക് കാർഡുള്ള ആരെയെങ്കിലും സമീപിക്കുക മാത്രമേ പരിഹാരം ഉണ്ടായിരുന്നുള്ളൂ. ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതോടെ ഏതൊരാൾക്കും മത്രാഷ് വഴി ആഭ്യന്തര മന്ത്രാലയത്തിെൻറ സേവനം ഉപയോഗപ്പെടുത്താൻ കഴിയും.

Full View

അത് പോലെ പുതുതായി വരുന്ന തൊഴിലാളികളുടെ മെഡിക്കൽ പരിശോധന അടക്കമുള്ള ആവശ്യങ്ങൾക്കുള്ള ഫീസുകളും മെട്രാഷ് വഴി അടക്കാൻ കഴിയും. വാഹനങ്ങളുടെ ഇരു ഭാഗങ്ങളിലും പതിക്കുന്ന സൺഗ്ലാസിനുള്ള അനുമതി ഫീസും ഇനി മുതൽ മെട്രാഷ് വഴി അടക്കാം. ലൈസൻസ് നഷ്ടപ്പെട്ടവർക്ക് പുതിയ ലൈസൻസിനും ഇതിലൂടെ അപേക്ഷിക്കാവുന്നതാണ്. ട്രാഫിക് വകുപ്പിൻറ ഓഫീസിൽ പേകാതെ തന്നെ ക്യൂപോസ്റ്റ് വഴി കാർഡുകൾ കൈപറ്റാനും സാധിക്കും. നമ്പർ പ്ലേയിറ്റ് നഷ്ടപ്പെടുക, ആക്സിഡൻറുകൾ റിപ്പാോർട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങളും മെട്രാഷ് -2 വഴി നടക്കും. നിലവിൽ174 സേവനങ്ങളാണ് മെട്രാഷ് വഴി ലഭ്യമാക്കിയിരിക്കുന്നത്.

Tags:    

Similar News