വ്യോമപ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഖത്തറും ബ്രിട്ടനും

എയര്‍ഫോഴ്സ് സൈനികര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം ഉള്‍പ്പെടെയുള്ള സഹകരണ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു

Update: 2021-04-03 02:17 GMT

വ്യോമപ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഖത്തറും ബ്രിട്ടനും.എയര്‍ഫോഴ്സ് സൈനികര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം ഉള്‍പ്പെടെയുള്ള സഹകരണ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു

ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസിന്‍റെ ഖത്തര്‍ പര്യടനത്തിലാണ് ധാരണാ പത്രം ഒപ്പിട്ടത്. ഖത്തറിന് വേണ്ടി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ കരാറില്‍ ഒപ്പുവെച്ചു. ഖത്തര്‍ വ്യോമസേനയായ ഖത്തര്‍ അമീരി ഫോഴ്സ്, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് എന്നിവയുടെ സംയുക്ത പരിശീലനം, ഖത്തരി യുദ്ധവിമാനങ്ങളുടെ പൈലറ്റുമാര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം, ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കാന്‍ ശേഷിയുള്ള വോയേജര്‍ വിമാനത്തിന്‍റെ ഉപയോഗം തുടങ്ങി കാര്യങ്ങളിലാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുക.

Advertising
Advertising

Full View

ഇതനുസരിച്ച് ഈ വര്‍ഷം ജൂലൈയില്‍ തന്നെ വോയേജര്‍ എയര്‍ക്രാഫ്റ്റ് ഖത്തറിലെത്തും. സുരക്ഷാ വെല്ലുവിളികളെ ഒരുമിച്ച് നേരിടുകയെന്ന നയത്തിനപ്പുറം ഖത്തറുമായുള്ള നയതന്ത്ര സൌഹൃദബന്ധം കൂടുതല്‍ ശക്തമാക്കുന്നത് കൂടിയാണ് പുതിയ കരാറെന്ന് ബെന്‍ വാലസ് പറഞ്ഞു. ബ്രിട്ടനുമായുള്ള പുതിയ കരാര്‍ വഴി ഖത്തര്‍ വ്യോമസേനയുടെ കരുത്ത് കൂടുമെന്നും നയതന്ത്രബന്ധം കൂടുതള്‍ ശക്തമാകുമെന്നും ഖത്തര്‍ പ്രതിരോധ മന്ത്രിയും കൂട്ടിച്ചേര്‍ത്തു

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News