'ഞങ്ങളെ അണിയിച്ച പൊന്നാട പി.സി ജോർജിന്‍റെ കോലത്തിൽ തന്നെ അണിയിച്ച് കത്തിക്കും'; റിയാസ് മുക്കോളി

'ഇന്നത്തെ അദ്ദേഹത്തിന്‍റെ പ്രസ്താവന ആതിഥ്യമര്യാദക്ക് പോലും അയാൾ അർഹനല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു'

Update: 2021-02-27 08:47 GMT

പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് അണിയിച്ച പൊന്നാട അദ്ദേഹത്തിന്‍റെ തന്നെ കോലത്തിൽ അണിയിച്ച് കത്തിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി. പി.സി ജോര്‍ജിന്‍റെ പൊന്നാട വിയോജിപ്പുകളോടെ സ്വീകരിക്കുക എന്നതായിരുന്നു തങ്ങളുടെ നിലപാടെന്നും തങ്ങളോട് ഐക്യപ്പെട്ട് സമര പന്തലിലേക്ക് കടന്നുവന്ന ഒരാളെ പൂർണ്ണമായി തിരസ്കരിക്കാതെ ജനാധിപത്യ പരമായ ഒരു സമരമര്യാദ മാത്രമാണ് തങ്ങള്‍ സ്വീകരിച്ചതെന്നും റിയാസ് മുക്കോളി പറഞ്ഞു.

പി.സി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണെന്നും, സന്ദർഭത്തിനനുസരിച്ച് വർഗ്ഗീയ നിലപാടുകൾ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്ന കൃത്യമായ ബോധ്യം തങ്ങൾക്കുണ്ടെന്നും ഇന്നത്തെ അദ്ദേഹത്തിന്‍റെ പ്രസ്താവന ആതിഥ്യമര്യാദക്ക് പോലും അയാൾ അർഹനല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും റിയാസ് മുക്കോളി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Advertising
Advertising

ये भी पà¥�ें- 'പി.സി ജോർജിനെ പോലെ വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല, ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ'; റിജില്‍ മാക്കുറ്റി

റിയാസ് മുക്കോളിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂറുമാണ് പി.സി ജോര്‍ജില്‍ നിന്നും പൊന്നാട സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി പി.സി ജോര്‍ജില്‍ നിന്നും പൊന്നാട സ്വീകരിക്കാന്‍ വിസ്സമ്മതിച്ചു. പി.സി ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചയാളാണെന്നും അയാളുടെ ഷാൾ സ്വീകരിക്കുന്നത് തന്‍റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ലെന്നുമാണ് റിജില്‍ മാക്കുറ്റി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

റിയാസ് മുക്കോളിയുടെ ഫേസ്ബുക്ക് കുറിപ്പ്:

രണ്ട് ദിവസം മുമ്പാണ് പൂഞാർ MLA പി.സി ജോർജ് യൂത്ത് കോൺഗ്രസ്സിന്റെ നിരാഹാര സമര പന്തലിൽ എത്തിയത്.ഈ സമരത്തിന്റെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് വന്ന ഒരാൾ എന്ന നിലക്ക്സംഘാടക സമിതി അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കുകയും ചെയ്തു,പ്രസംഗ ശേഷം നിരാഹാരമിരിക്കുന്ന ഞങ്ങളെ ഷാൾ അണിയിക്കാൻ വരുകയും ഞാനും നുസൂറും ഷാൾ സ്വീകരിക്കുകയും, റിജിൽ നിരസിക്കുകയും ചെയ്തു.വിയോജിപ്പുകളോടെ സ്വീകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.

നമ്മുടെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് സമര പന്തലിലേക്ക് കടന്നുവന്ന ഒരാളെ പൂർണ്ണമായ് തിരസ്കരിക്കാതെ ഒരു പൊതുവിഷയത്തിൽ സ്വീകരിക്കേണ്ട ജനാധിപത്യ പരമായ ഒരു സമരമര്യാദ മാത്രമാണ് ഞങ്ങൾ സ്വീകരിച്ചത്...

അദ്ദേഹത്തിന്റെ ആദരം സ്വീകരിച്ചതിന് സമരത്തിന്റെ മുദ്രാവാക്യത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളു.

അദ്ദഹം കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണെന്നും, സന്ദർഭത്തിനനുസരിച്ച് വർഗ്ഗീയ നിലപാടുകൾ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്നും കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്. ദിനംപ്രതി അത് കൂടിക്കൂടി വരികയുമാണ് ഇന്നും അദ്ദേഹം വില കുറഞ്ഞ പ്രസ്താവനകളുമായ് വളരെ മോശം ഭാഷയിൽ സംസാരിച്ചിരിക്കുകയാണ്ആദിത്യമര്യാദക്ക് പോലും അയാൾ അർഹനല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുഈ സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തുകയാണ്.അയാൾ ഞങ്ങളെ അണിയിച്ച പൊന്നാടPC ജോർജിന്റെ കോലത്തിൽ തന്നെ അണിയിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് സമര പന്തലിൽ വെച്ച് അത് കത്തിക്കുന്നു....

റിയാസ് മുക്കോളി

Tags:    

Similar News