കാഫിർ സ്‌ക്രീൻഷോട്ടിൽ പൊലീസ് നടപടി നിർത്തിവെക്കാൻ പാടില്ല: ഷാഫി പറമ്പിൽ

ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ് സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്

Update: 2026-04-04 11:43 GMT

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ടിൽ പൊലീസ് നടപടി നിർത്തിവെക്കാൻ പാടില്ലെന്ന് ഷാഫി പറമ്പിൽ എംപി. പോസ്റ്റിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഇപ്പോൾ അത് കണ്ടെത്താൻ മടിച്ചാൽ അടുത്ത യുഡിഎഫ് സർക്കാർ കണ്ടെത്തും. കേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരിക്കുകയാണ്. ജനങ്ങൾ അത് അവസാനിപ്പിക്കില്ലെന്നും ഷാഫി പറഞ്ഞു.

പ്രതികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് കാഫിർ സ്‌ക്രീൻഷോട്ട് വിഷയത്തിൽ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിർ സ്‌ക്രീൻഷോട്ട് എൽഡിഎഫ് പ്രവർത്തകർ പ്രചരിപ്പിച്ചത്.

Advertising
Advertising

ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ് സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. എന്നാൽ റിബേഷിന്റെ ഫോൺ പരിശോധനാഫലം ലഭിച്ചില്ലെന്ന് പറഞ്ഞാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News