പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കരുത്; സലിംകുമാര്‍

ബൈക്കിന് വേണ്ടി മകന്‍ നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിച്ചിട്ടില്ല, ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപാഞ്ഞു പോയി അപകടമുണ്ടാക്കുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണെന്നും സലിംകുമാര്‍ പറഞ്ഞു.

Update: 2021-02-27 09:29 GMT

പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങിനല്‍കരുതെന്ന് നടന്‍ സലിംകുമാര്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സലിംകുമാര്‍ ഇക്കാര്യം പറഞ്ഞത്. ബൈക്കിന് വേണ്ടി മകന്‍ നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല, ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപാഞ്ഞു പോയി അപകടമുണ്ടാക്കുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണെന്നും സലിംകുമാര്‍ പറഞ്ഞു.

പ്രണയിച്ചാണ്​ വിവാഹം കഴിച്ചത്​. എന്നാൽ ഇന്ന്​ ഭാര്യക്ക്​ ഒരു പനി വന്നാൽ കുടുംബത്തിന്‍റെ താളം തെറ്റും. അവരാണ്​ ഈ വീടിന്‍റെ തുടിപ്പ്​. എന്‍റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളേ കുറി​ച്ചോ എനിക്കറിയില്ല. ഇപ്പോൾ എനിക്കാകെ വേണ്ടത്​ ബീഡിയാണ്​. അതു പോലും അവളാണ്​ വാങ്ങിത്തരുന്നത്​.

Advertising
Advertising

രാഷ്​ട്രിയത്തിലേക്കിറങ്ങു​മോ എന്ന ചോദ്യത്തിന്​, അതിനു നല്ല അറിവു വേണം എന്നായിരുന്നു മറുപടി. അവിടെ പോയി ബഫൂണായി ഇരിക്കാൻ താൽപര്യമില്ല. സിനിമ നടൻ എന്നത്​ എം.എൽ.എ ആകാനുള്ള​ യോഗ്യതയല്ല. 'സലിം കുമാറില്ലാത്തത്​ കൊണ്ട്​ ഒരു സുഖവുമില്ല' എന്ന്​ നിയമസഭ പറയുന്ന സമയത്തു​ തീർച്ചയായും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും​. സിനിമ കാണുന്നത്​ കുറവാണ്​. അതെ സമയം ധാരാളം പുസ്​തകം വായിക്കും​. എസ്​. ഹരീഷിന്‍റെ 'മീശ' അസാധ്യമായ അനുഭവമായിരുന്നു. വായിച്ച ഉ​ടനെ ഹരീഷിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. അത്​ വായനക്കാരൻ ചെയ്യേണ്ട കടമയാണെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

Tags:    

Similar News