പാവം ട്രംപ്ജിയുടെ പരാജയം പലരും ആഘോഷിച്ചിരുന്നു, ഇപ്പോൾ എന്തായി? സന്തോഷ് പണ്ഡിറ്റ്

കേരളത്തിൽ ബൈഡൻ ജി സപ്പോട്ടേഴ്‌സ്‌ എന്ത് പറയുന്നു ?

Update: 2021-02-27 05:04 GMT

സിറിയയിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ബോംബിട്ട യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ നടപടിയിൽ പ്രതികരിച്ച് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. ഇത്രയും കാലം ഒരു യുദ്ധം പോലും നടത്താതിരുന്ന ട്രംപിന്റെ പരാജയം പലരും ആഘോഷിച്ചിരുന്നു. ഇപ്പോൾ എന്തായി എന്ന് പണ്ഡിറ്റ് ചോദിച്ചു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

കിഴക്കൻ സിറിയയിലെ ഇറാൻ പിന്തുണയുള്ള തീവ്രവാദികൾക്കെതിരെ വ്യാഴാഴ്ചയായിരുന്നു യുഎസ് ആക്രമണം. 22 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് ഇതെന്ന് പെന്റഗൺ പറയുന്നു.

Advertising
Advertising

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

സിറിയയിലെ തീവ്രവാദ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടു . ബൈഡൻ ജി അമേരിക്കയുടെ തലപ്പത്തു വന്നപ്പോൾ കേരളത്തിൽ കുറെ പേര് അങ്ങേരെ സമാധാന പ്രിയനാണ് എന്നൊക്കെ പറഞ്ഞു പുകഴ്ത്തിയിരുന്നു . കൂടെ ഇത്രയും കാലത്തിനിടയിൽ ഒരു യുദ്ധം പോലും നടത്താതിരുന്ന പാവം Trump ji യുടെ പരാജയം പലരും ആഘോഷിച്ചിരുന്നു .

ഇപ്പോൾ എന്തായി ? തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയും , യുദ്ധങ്ങളും ഇനിയും അമേരിക്ക ഭാവിയിലും നടത്തും എന്നാണ് അറിയുന്നത് . കേരളത്തിൽ ബൈഡൻ ജി supporters എന്ത് പറയുന്നു ?

Tags:    

Similar News