ഹജ്ജിന് വന്‍ സുരക്ഷ തുടരുന്നു, അനധികൃതമായി പ്രവേശിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തു

അനുമതിയില്ലാതെ ഹജ്ജ് അനുമതി പത്രമുണ്ടാക്കിയ നിരവധി പേരെ പിടികൂടുകയും ചെയ്തു.

Update: 2018-08-13 05:25 GMT

ഹജ്ജിന് ഒരാഴ്ച മാത്രം ശേഷിക്കെ മക്കക്ക് അകത്തും പുറത്തും സൗദിപോലീസ് പരിശോധന കര്‍ശനമാക്കി. അനധികൃതമായി പ്രവേശിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ ഹജ്ജ് അനുമതി പത്രമുണ്ടാക്കിയ നിരവധി പേരെ പിടികൂടുകയും ചെയ്തു.

ഹജ്ജ് അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാന്‍ പാടില്ല. അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിക്കുകയും ചെയ്യരുത്. ഈ ഉത്തരവ് ലംഘിച്ച നിരവധി പേരാണ് രണ്ട് ദിവസത്തിനിടെ നടന്ന വ്യാപക പരിശോധനയില്‍ കുടുങ്ങിയത്. ഇവരെ നടപടികൾ പൂര്‍ത്തിയാക്കി ഇവിടെ നിന്നും നാടു കടത്തും. പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കാനും സാധിക്കില്ല.

വിസാ കാലാവധിക്കുള്ളിൽ ഹജ്ജിനെത്തിയവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകണം. അനധികൃതമായി തങ്ങിയാല്‍ ഹജ്ജ് കമ്പനികള്‍ക്ക് കാല്‍ ലക്ഷം റിയാലാണ് സൗദി പിഴ ചുമത്തുക . തെറ്റാവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിക്കും. വിദേശികളെ നാടുകടത്തുകയും ചെയ്യും. മക്കയുടെ വിവിധ അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റ് പരിശോധനയുണ്ട്. ഇതിനു പുറമെ താല്‍ക്കാലിക പരിശോധനാ കേന്ദ്രങ്ങളും സൗദി സ്ഥാപിച്ചിട്ടുണ്ട്. ഹജ്ജിന് തിരക്കേറുന്ന സാഹചര്യത്തില്‍ മക്കയിലും അതിർത്തികളിലും സുരക്ഷാ വിന്യാസവും സൗദി കൂട്ടും.

Tags:    

Similar News