ഇടിക്കൂട്ടിലേക്ക് സൗദി വനിതകള്‍

ദമ്മാമിലും റിയാദിലുമായി നൂറോളം വനിതകളാണ് പത്ത് കേന്ദ്രങ്ങളിലായി പരിശീലിക്കുന്നത്. ചിലര്‍ മത്സരത്തിനുള്ള തയ്യാറെടുപ്പില്‍, മറ്റുള്ളവര്‍ മികച്ച ശരീരം വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നവര്‍. ‌

Update: 2018-10-27 11:40 GMT

ഡ്രൈവിങ് വളയം പിടിച്ചു തുടങ്ങിയതിന് പിന്നാലെ ഇടിക്കൂട്ടിലും ഒരു കൈ നോക്കാനിറങ്ങുകയാണ് ഒരു പറ്റം സൌദി യുവതികള്‍. കായിക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന നിരവധി വനിതകള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. ചിലര്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള അധ്വാനത്തിലാണ്. മറ്റു ചിലരാകട്ടെ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലും.

ദമ്മാമിലും റിയാദിലുമായി നൂറോളം വനിതകളാണ് പത്ത് കേന്ദ്രങ്ങളിലായി പരിശീലിക്കുന്നത്. ചിലര്‍ മത്സരത്തിനുള്ള തയ്യാറെടുപ്പില്‍, മറ്റുള്ളവര്‍ മികച്ച ശരീരം വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നവര്‍. ‌അന്താരാഷ്ട്ര രംഗത്തെ പരിശീലകരാണ് നേതൃത്വം നല്‍കുന്നത്. രാജ്യത്തെ സ്പോര്‍ട്സ് അതോറ്റിക്ക് കീഴില്‍ പ്രത്യേക പരിശീലനവും മെയ്‍വഴക്കത്തിന് യോഗാ പരിശീലനവുമുണ്ട്.

Full View
Tags:    

Similar News