കരിപ്പൂരിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്

ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്താൻ ഒരുക്കാമെന്ന് സൗദി എയർലൈൻസ് കൺട്രി മാനേജർ ഇബ്രാഹിം അൽ കുബ്ബി

Update: 2018-11-24 19:22 GMT

കരിപ്പൂരിൽ നിന്ന് ജിദ്ദ റിയാദ് സെക്ടറുകളിലേക്ക് സൗദി എയർലൈൻസ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ഡിസംബർ അഞ്ചിന് കോഴിക്കോട് നിന്നുള്ള സർവീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ സൗദിയ അധികൃതർ മീഡിയാവണ്ണുമായി സംസാരിക്കുകയായിരുന്നു.

നിലവിൽ കോഴിക്കോട് നിന്ന് ജിദ്ദ റിയാദ് സെക്ടറുകളിലേക്ക് പ്രതിദിന സർവീസുകളാണ് സൗദി എയർലൈൻസ് ആരംഭിക്കുന്നത്. ഇതിൽ ജിദ്ദയിലേക്ക് നാലുദിവസവും റിയാദിലേക്ക് മൂന്നുദിവസവും സർവീസുകൾ നടത്തും. ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്താൻ ഒരുക്കാമെന്ന് സൗദി എയർലൈൻസ് കൺട്രി മാനേജർ ഇബ്രാഹിം അൽ കുബ്ബി പറഞ്ഞു. കരിപ്പൂരിൽ ഇത് തങ്ങളുടെ വിജയകരമായ ഓപ്പറേഷൻ ആയിരിക്കുമെന്ന് ഓപ്പറേഷൻ മാനേജർ ഹാനി അൽ ജുൽഹും പറഞ്ഞു

Tags:    

Similar News