എണ്ണവിലയില്‍ വന്‍ ഇടിവ്; വില ബാരലിന് 49.65 ഡോളര്‍  

എണ്ണവില അന്‍പത് ഡോളറിന് താഴെയെത്തുന്നത് ഒരു വര്‍ഷത്തിനിടെ ഇതാദ്യം

Update: 2018-11-30 19:28 GMT

ആഗോള വിപണിയില്‍ വിതരണം വര്‍ധിക്കുമെന്ന ഭീതിയെ തുടര്‍ന്ന് എണ്ണവില വീണ്ടും ഇടിഞ്ഞു. 49.65 ഡോളറാണിപ്പോള്‍ ഒരു ബാരല്‍ എണ്ണയുടെ വില്‍പന. സൗദി ഉള്‍പ്പെടെയുള്ള ഉല്‍പാദക രാഷ്ട്രങ്ങളുടെ വിതരണം വര്‍ധിക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് വില വീണ്ടും ഇടിഞ്ഞത്. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് എണ്ണവില ബാരലിന് അന്‍പത് ഡോളറിനെ താഴെയെത്തുന്നത്.

Tags:    

Similar News