പ്രധാനമന്ത്രി സൗദി കീരീടാവകാശി കൂടിക്കാഴ്ച; ഇന്ത്യയില്‍ സൗദി നിക്ഷേപം നടത്തും
Update: 2018-11-30 19:33 GMT
സൗദിയും ഇന്ത്യയും അടുത്ത മൂന്ന് വര്‍ഷത്തിനകം വിവിധ മേഖലകളില്‍ നിക്ഷേപം നടത്തും. അഡന്റീനയിലെ ജി-20 ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴചയിലാണ് തീരുമാനം.
ജി-ട്വന്റി ഉച്ചകോടിക്കിടെയാണ് സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയില്‍ വിവിധ മേഖലകളിലാണ് സൗദിയുടെ നിക്ഷേപമെത്തുക.
സാങ്കേതിക വിദ്യ, കാര്‍ഷികം, ഊര്‍ജം എന്നീ മേഖലയിലും സൗദി നിക്ഷേപമെത്തും. ഇന്ത്യയുടെ സഹകരണം വിവിധ മേഖലകളില്‍ തിരിച്ചുമുണ്ടാകും.
വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. സൗദിയിലെ വിവിധ നിക്ഷേപ പദ്ധതികളില്‍ ഭാഗമാകാന്‍ ഇന്ത്യന്‍ കമ്പനികള്‍ നേരത്തെ ആഗോള നിക്ഷേപ സമ്മേളനത്തില്‍ എത്തിയിരുന്നു.