ബേക്കറി മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കി സൗദി; പതിനയ്യായിരം സ്വദേശി വനിതകള്‍ക്ക് തൊഴില്‍ 

Update: 2018-12-25 03:10 GMT

സൗദിയില്‍ ബേക്കറി മേഖലയില്‍ പതിനയ്യായിരം സ്വദേശി വനിതകള്‍ക്ക് ജോലി നല്‍കുമെന്ന് ചേംബറിലെ ബേക്കറി വിഭാഗം മേധാവി ഫായിസ് ഹമ്മാദ പറഞ്ഞു. അയ്യായിരം ബേക്കറികളിലെ മധുരപലഹാര വിഭാഗത്തിലാണ് സ്വദേശി വനിതകള്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുക. സ്വദേശി തൊഴിലന്വേഷകരില്‍ വനിതകളുടെ അനുപാതം കൂടുതലായതിനാലാണ് സ്ത്രീകള്‍ക്ക് യോജിച്ച കൂടുതല്‍ തൊഴിലുകള്‍ സ്വദേശിവത്കരിക്കാന്‍ അധികൃതര്‍ നീക്കം നടത്തുന്നത്.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും കൂടിയാണ് ഇതോടെ ലക്ഷ്യം വെക്കുന്നത്. ബേക്കറി മേഖലയില്‍ മുതല്‍ മുടക്കുന്നവര്‍ സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ചേംബര്‍ പ്രതിനിധി പ്രത്യാശ പ്രകടിപ്പിച്ചു. മധുരപലഹാര വിഭാഗത്തിലെ വില്‍പന, ഡ്രൈവര്‍, വിതരണം, ലേബര്‍ എന്നീ വിഭാഗങ്ങളില്‍ സ്വദേശി വനിതകള്‍ക്ക് ജോലി ചെയ്യാവുന്നതാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചത് ഈ രംഗത്ത് പുതിയ സാധ്യത തുറക്കാന്‍ കാരണമായിട്ടുണ്ട്. പലഹാരങ്ങളുടെ സെയില്‍സ് റപ്രസന്‍ററ്റീവ് ജോലികളും സ്ത്രീകള്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് ഇണങ്ങിയ കൂടുതല്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് തുടരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Similar News