റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്ക് ആശംസാ സന്ദേശമറിയിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും
ഇന്ത്യന്‍ ജനതക്കും സര്‍ക്കാരിനും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും ഭാവി ആശംസിക്കുന്നതായി പ്രസിഡന്റ് രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പറഞ്ഞു.
Update: 2019-01-25 18:48 GMT
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് ഭരണകൂടത്തിനും ജനതക്കും സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ആശംസാ സന്ദേശം അയച്ചു. ഇന്ത്യന്‍ ജനതക്കും സര്‍ക്കാരിനും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും ഭാവി ആശംസിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ, വാണിജ്യ ബന്ധം സുദൃഡമായി തുടരുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കി.