അബൂദബിയില്‍ ട്രാഫിക് ഫൈനില്‍ ഇളവ്

22ന് മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ പിഴകള്‍ക്കും 50 ശതമാനം ഇളവ് നല്‍കും

Update: 2019-12-18 21:59 GMT

അബൂദബിയില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ചു. ഈമാസം 22ന് മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ പിഴകള്‍ക്കും 50 ശതമാനം ഇളവ് നല്‍കും. മൂന്ന് മാസത്തേക്ക് ബ്ലാക്ക് പോയന്റ് സംവിധാനത്തിലും വാഹനം പിടിച്ചെടുക്കുന്ന ശിക്ഷയിലും ഇളവുണ്ടാകും.

ഈ മാസം 22 ന് ശേഷമുള്ള പിഴകള്‍ നേരത്തേ അടച്ചുതീര്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കും. 60 ദിവസത്തിനുള്ളില്‍ പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനം ഇളവുണ്ടാകും. 60 ദിവസത്തിന് ശേഷം പിഴയടച്ചാല്‍ 25 ശതമാനം ഇളവുണ്ടാകുമെന്നും അബൂദബി പൊലീസ് കാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലാഫ് അല്‍മസ്റൂഇ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertising
Advertising

Full View

22‌ന് മുമ്പുള്ള മുഴുവന്‍ ബ്ലാക്ക് പോയന്റുകളും കാര്‍പിടിച്ചെടുക്കേണ്ട കേസുകളും ഒഴിവാക്കും. എന്നാല്‍, അപകടകമരായ കുറ്റങ്ങള്‍ക്കുള്ള പിഴ ഇതില്‍ ഉള്‍പ്പെടില്ല. കോടതിയോ പബ്ലിക് പ്രോസിക്യൂഷനോ വിധിച്ച പിഴകളിലും ഇളവുണ്ടാവില്ല. കാര്‍ പിടിച്ചെടുക്കേണ്ട കേസുകളില്‍ ഒരു വട്ടം മാത്രമാണ് ഇളവ്. ഒന്നില്‍ കൂടുതല്‍ തവണ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇളവ് ലഭിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News