പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സമസ്ത  

പൗരത്വ ഭേദഗതി നിയമത്തെ ഒരുനിലക്കും അംഗീകരിക്കാനാവില്ല

Update: 2019-12-18 21:46 GMT

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് സമസ്ത നേതൃത്വം നല്‍കുമെന്ന് സമസ്ത കേരളാ ജംഇയ്യത്തുള്‍ ഉലമാ ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്‍ലിയാര്‍. സാധ്യമാകുന്ന എല്ലാ വിഭാഗം ജനങ്ങളെയും നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഒരുമിപ്പിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുമെന്നും അദ്ദഹം വ്യക്തമാക്കി. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെ ദമ്മാമിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Full View

പൗരത്വ ഭേദഗതി നിയമത്തെ ഒരു നിലക്കും അംഗീകരിക്കുന്നില്ല. അതിനെതിരായി ഏതറ്റം വരെയും പോകാന്‍ സമസ്ത തയ്യാറാണെന്നും സെക്രട്ടറി വ്യക്തമാക്കി.

സമസ്തയുടെ പ്രവാസി പോഷക സംഘടനയായ എസ്.ഐ.സി യുടെ നേതൃത്വത്തില്‍ അടുത്ത വെള്ളിയാഴ്ച് സൗദിയിലെ മുപ്പത് സ്ഥലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആലികുട്ടി മുസ്ല്യര്‍, അലവികുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി, ഇബ്രാഹീം ഓമശ്ശേരി, അബ്ദുറഹ്മാന്‍ പൂനൂര്‍, ബശീര്‍ ബാഖവി, ഫവാസ് ഹുദവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Tags:    

Similar News