സൗദിയില്‍ റീ-എന്‍ട്രി വിസ കാലാവധി ഓണ്‍ലൈന്‍ വഴി പുതുക്കാം
ഓണ്‍ലൈന്‍ സേവനമായ അബ്ശീറില്‍ പതിമൂന്ന് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം
സൗദിയില്‍ റീ-എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കല്‍ ഇനി ഓണ്‍ലൈന്‍ വഴിയും. സ്വന്തം പേരിലുള്ള വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നതിനും ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. പതിമൂന്ന് പുതിയ സേവനങ്ങള്‍ ഉല്‍പ്പെടുത്തി വ്യകതിഗത സര്‍ക്കാര്‍ സേവനമായ അബ്ശീര്‍ സംവിധാനം പരിഷ്‌കരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓണ്‍ലൈന്‍ സേവനമായ അബ്ശീറില്‍ പതിമൂന്ന് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. പുതിയ സേവനങ്ങള്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ട്രാഫിക് ഡയറക്ടറേറ്റിന് കീഴിലുള്ള നാലും, പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ നാലും, സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ടമെന്റിന് കീഴിലുള്ള അഞ്ചും സേവനങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
വാഹന വില്‍പ്പന, നിയമ ലംഘനങ്ങള്‍ക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുമായ ബന്ധപ്പെട്ട സേവനം, വിദേശ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള അന്വേഷണം, ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരിലുള്ള വിയോജിപ്പുകളും പരാതികളും നല്‍കുന്നതിനുള്ള സേവനം എന്നിവയാണ് ട്രാഫിക് ഡയറക്ട്‌റേറ്റ് പുതുതായി അബ്ശിറില്‍ ഉല്‍പ്പെടുത്തിയ സേവനങ്ങള്‍. നിക്ഷേപകര്‍ക്കുള്ള സേവനം, സ്ഥിര ഇഖാമാ ഉടമകള്‍ക്കുള്ള സേവനം, വിദേശങ്ങളിലുള്ളവരുടെ റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ എന്നിവയാണ് പാസ്‌പോര്‍ട്ട് വിഭാഗം പുതുതായി ഉള്‍പ്പെടുത്തിയത്.
നവജാത ശിശുക്കളുടെ രജിസ്‌ട്രേഷന്‍, സിവിലിയന്‍ പ്രഫഷന്‍ മാറ്റം, തഖ്ദീര്‍ സേവനം, മാതാക്കള്‍ക്കുള്ള ഫാമിലി കാര്‍ഡ് അനുവദിക്കല്‍, വിവാഹ സന്ദര്‍ഭങ്ങളിലെ കുടുംബ കാര്‍ഡ് അനുവദിക്കല്‍ എന്നീ സേവനങ്ങള്‍ സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റും പുതുതായി ചേര്‍ത്തു. പ്രവാസികള്‍ക്കും കുടുംബവുമായി കഴിയുന്നവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതുതായി ഉള്‍പ്പെടുത്തിയവയില്‍ പലതും.