പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം

ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണത്തിനായി നടക്കുന്ന സമരങ്ങൾക്ക് RSC ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

Update: 2019-12-20 18:12 GMT

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തല്ലിയൊതുക്കാമെന്നത് വ്യാമോഹമാണെന്ന് സൌദിയിലെ ഖസീമില്‍ ആര്‍.എസ്.സി സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണത്തിനായി നടക്കുന്ന സമരങ്ങൾക്ക് RSC ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

ആര്‍.സി.സി അൽ ഖസിം സെൻട്രൽ കലാലയം സമതി സംഘടിപ്പിച്ചതായിരുന്നു വിചാര സദസ്സ്. ബുറൈദ ശിഫ ഓഡിറ്റേറിയത്തിൽ നടന്ന സമ്മേളനം ശമീർ സഖാഫി പട്ടാമ്പി ഉൽഘാടനം നിർവ്വഹിച്ചു. RSC ഖസിം സെൻട്രൽ പ്രസിഡൻന്റ് നവാസ് അൽ ഹസനിയുടെ അദ്ധ്യക്ഷത വഹിച്ചു.

അഫ്സൽ കായംകുളം മുഖ്യ പ്രഭാഷണം നടത്തി നടത്തി. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഷിഹാബ് സവാമ, ശെരിഫ് തലയാട്, നസറുദ്ദീൻ തിരുന്നാവായ, അബ്ദുൽ റഹ്മാൻ, നിഷാദ് പാലക്കാട്, ലത്തിഫ് തച്ചംപെയിൽ തുടങ്ങിയവർ സംസാരിച്ചു.

Tags:    

Similar News