സൗദിയില്‍ ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍ പെട്ട് രണ്ട് മരണം
റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടം.
സൗദിയിലെ ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍ പെട്ട് രണ്ട് സ്ത്രീകള്‍ മരിച്ചു. കോഴിക്കോട് ഓമശ്ശേരി സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റിയാദ് മക്കാ റോഡില്‍ വെച്ച് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം.
കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍ മൂഴിപുറത്ത് ഷംസുദ്ധീന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഷംസുദ്ദീന്റെ ഭാര്യ റഹീനാ ഷംസുദ്ദീന്‍, സഹോദരി നഫീസ എന്നിവരാണ് മരിച്ചത്. ഷംസുദ്ദീനും കുടുംബവും വര്‍ഷങ്ങളായി ദമ്മാമില്‍ താമസിച്ചു വരികയാണ്.
നാട്ടില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയതാണ് സഹോദരി. റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടം. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. വണ്ടിയുടെ പിന്‍ സീറ്റിലിരുന്ന നഫീസയും, റഹീനയും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിലാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൂടെയുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. മൃതൃദഹങ്ങള്‍ അല്‍ അസാബ് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.