സൗദിയില്‍ ഉദ്യോഗ തലത്തില്‍ വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ വനിതകളുടെ എണ്ണത്തില്‍ നാല്‍പ്പത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി സിവില്‍ സര്‍വീസ് മന്ത്രാലയം വ്യക്തമാക്കി
സൗദിയില്‍ ഉദ്യോഗ തലത്തില്‍ വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ വനിതകളുടെ എണ്ണത്തില്‍ നാല്‍പ്പത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി സിവില്‍ സര്‍വീസ് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം ശൂറാ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
സിവില്‍ സര്‍വീസ് മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ ആണ് വനിതകളുടെ വര്‍ധനവ് സംബന്ധിച്ച കണക്ക് വ്യക്തമാക്കിയത്. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 40.3 ശതമാനത്തിന്റെ വര്‍ധനവാണ് സിവില്‍ സര്‍വീസ് മേഖയില്‍ രേഖപ്പെടുത്തിയത്. 2020 ഓടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് മന്ത്രാലയം തയ്യാറാക്കിയ പദ്ധതി ഇതോടെ പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.
സിവില്‍ സര്‍വീസ് മേഖയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ സ്ത്രീ പുരുഷ അനുപാതം ക്രമികരിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ സ്ര്തീ പുരുഷ അനുപാതത്തിലെ വിടവ് 37 ശതമാനമായി കുറക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മനുഷ്യ വിഭവ ശേഷിയെ ഉപയോഗപ്പെടുത്തുന്നതില്‍ ഭാവിയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സ്വയം പദ്ധതികളാവിഷ്‌കരിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രാലയം അതിന് മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ഒപ്പം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ മേഖയില്‍ ജോലി ചെയ്യുന്നതിനുള്ള അനുമതി ഉള്‍പ്പെടെ പരിഗണിക്കുമെന്നും ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.