ജിദ്ദയിൽ കോവിഡ് 19 സ്ഥിരീകരിച്ചയാളുമായി ഇടപഴകിയവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു 

രാജ്യത്ത് രോഗം സ്ഥിരീകരിച്ച 21 പേരുമായി സമ്പർക്കം പുലർത്തിയ 2500 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്, പരിശോധനഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും ഇവർ നിരീക്ഷണത്തിൽ തുടരും

Update: 2020-03-11 18:14 GMT

സൗദിയിലെ ജിദ്ദയിൽ കോവിഡ് 19 സ്ഥിരീകരിച്ച ഈജിപ്ഷ്യന്‍ പൗരൻ സമ്പർക്കം പുലർത്തിയവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 21 പേരുമായി സമ്പർക്കം പുലർത്തിയ 2500 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. പരിശോധനഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും ഇവർ നിരീക്ഷണത്തിൽ തുടരും. ന്യൂയോര്‍ക്കില്‍ നിന്ന് ഈജിപ്തിലേക്ക് പോകാനായി ജിദ്ദ വിമാനതവാളത്തില്‍ എത്തിയ ട്രാന്‍സിറ്റ് യാത്രക്കാരന്റെ താപനിലയില്‍ ക്രമാധീതമായ വര്‍ധന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്.

വിമാനതാവളത്തില്‍ വെച്ച് തന്നെ ഐസൊലേഷനിലേക്ക് മാറ്റിയ ഇദ്ദേഹത്തെ പിന്നീട് ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ വിമാനതാവളങ്ങളില്‍ തെര്‍മല്‍ ക്യാമറകളുടെ സഹായത്തോടെ ശക്തമായ നിരീക്ഷണങ്ങളാണ് നടന്ന് വരുന്നത്. രോഗം പുതുതായി സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ 800 ലധികം പേരുടെ പട്ടിക തയ്യാറാക്കി. ഇവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയക്കുകയും, ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ എണ്ണം 2500 ആയി.രാജ്യത്തൊട്ടാകെ ഇത് വരെ 3500 പേരുടെ സാമ്പിളുകളെടുത്തു.

Advertising
Advertising

നിലവില്‍ സൗദിയിലെ കിഴക്കന്‍ പ്രവശ്യയില്‍ 18 പേര്‍ക്കും, റിയാദില്‍ ഒരു അമേരിക്കന്‍ പൗരനും, മക്കയിലും, ജിദ്ദയിലും ഓരോ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കുമായി ആകെ 21 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലം അറിയിച്ചു. റിയാദില്‍ രോഗം സ്ഥീരികരിക്കപ്പെട്ട അമേരിക്കന്‍ പൗരന്റെ ആരോഗ്യ നില മോശമായി തുടരുന്നു. മറ്റുള്ളവരുടെ ആരോഗ്യ നില തൃപിതികരമാണെന്നും, രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രാലയവക്താവ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Full View
Tags:    

Similar News