മക്കയിലെ ഹിറ സാംസ്കാരിക കേന്ദ്രത്തിൽ അപൂർവ 'കൂഫി' ഖുർആൻ കൈയെഴുത്തുപ്രതി പ്രദർശനത്തിന്

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ കൈയെഴുത്തുപ്രതി

Update: 2026-01-22 10:25 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: ഇസ്‌ലാമിക കാലഘട്ടത്തിലെ ആദ്യ നൂറ്റാണ്ടുകളിലെ ഖുർആൻ ലിഖിതങ്ങളുടെയും കാലിഗ്രഫിയുടെയും വികാസത്തെ അടയാളപ്പെടുത്തുന്ന അപൂർവമായ 'കൂഫി' മുസ്ഹഫ് മക്കയിലെ ഹിറ സാംസ്കാരിക കേന്ദ്രത്തിലുള്ള വിശുദ്ധ ഖുർആൻ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ കൈയെഴുത്തുപ്രതി. ഹിജ്‌റ 2 അല്ലെങ്കിൽ 3-ാം നൂറ്റാണ്ടിൽ തയ്യാറാക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ പ്രതി, വിശുദ്ധ ഖുർആന്റെ ആദ്യകാല ലിഖിത രൂപങ്ങളിലൊന്നാണ്. നിലവിൽ കിങ് ഫഹദ് നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ മുസ്ഹഫ്, ഖുർആൻ സംരക്ഷണത്തിന്റെ ചരിത്രം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായാണ് മ്യൂസിയത്തിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. ആദ്യകാല ഖുർആൻ പ്രതികളിൽ സാധാരണമായി കണ്ടുവരുന്ന രൂപകല്പനയാണ് ഇതിന്റെ പ്രത്യേകത. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News