കൊവിഡ് 19; പഴുതടച്ച സുരക്ഷാ നടപടികളുമായി സൗദി

രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്

Update: 2020-03-12 18:22 GMT

സൗദിയില്‍ കോറോണ വ്യാപനം തടയുന്നതിന് പഴുതടച്ച മുന്‍കരുതല്‍ നടപടികളുമായി മന്ത്രാലയങ്ങള്‍. ദിനേന രാജ്യത്തെ വിമാനത്താവളങ്ങളെ അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എന്നാല്‍ കോറോണ വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ അവധി നല്‍കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള സത്വര നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഓരോ 24 മണിക്കൂറിലും വിമാനത്താവളങ്ങളിലെ മുഴുവന്‍ ഭാഗങ്ങളിലും അണുനാശിനി തെളിച്ചാണ് വൈറസ് വിമുക്തമാക്കുന്നത്. ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയ സംഘത്തെ നിയോഗിച്ചതായും അതികൃതര്‍ വ്യക്തമാക്കി.

പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തേക്കെത്തിയ യാത്രക്കാര്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ അവധി നല്‍കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഫെബ്രുവരി 27ന് ശേഷം ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് അവധി ലഭിക്കുക. ഇവരെ സ്വന്തം വീടുകളില്‍ നിറുത്തി നീരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള മൈ ഹെല്‍ത്ത് ആപ്പ് വഴിയാണ് ഇവര്‍ക്കുള്ള മെഡിക്കല്‍ ലീവ് അനുവദിക്കുക.

Tags:    

Similar News