സൗദി അരാംകോയുടെ അറ്റാദായത്തില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി
സൗദി അരാംകോയുടെ പോയ വര്‍ഷത്തെ അറ്റാദായത്തില്‍ ഇരുപത്തിയൊന്ന് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയ്ത്
സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായത്തില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി. ആഗോള എണ്ണവിലയില്‍ ഉണ്ടായ ചാഞ്ചാട്ടവും ഉല്‍പാദനത്തില്‍ വരുത്തിയ കുറവുമാണ് ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ ലാഭവിഹിതം ഉടന്‍ വിതരണം ചെയ്യാനും തീരുമാനം.
സൗദി അരാംകോയുടെ പോയ വര്‍ഷത്തെ അറ്റാദായത്തില്‍ ഇരുപത്തിയൊന്ന് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയ്ത്. 82.2 ബില്യണ്‍ ഡോളറാണ് അരാംകോയുടെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം. മുന്‍ വര്‍ഷം ഇത് നൂറ്റി പതിനൊന്നെ ദശാംശം ഒരു ബില്യണ്‍ ഡോളറായിരുന്നു. വിപണി വിലയിലുണ്ടായ ചാഞ്ചാട്ടവും ഒപ്പെക് കൂട്ടായ്മയുടെ ഭാഗമായി ഉല്‍പാദനത്തില്‍ വരുത്തിയ കുറവുമാണ് കമ്പനിയുടെ ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്.
അരാംകോയുടെ ഓഹരി പബ്ലിക് ഓഫറിംഗില്‍ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യത്തെ വരുമാന പ്രഖ്യാപനമാണിത്. ഈ വര്‍ഷത്തെ ആദ്യ പാദ ലാഭ വിഹിതം ഓഹരി ഉടമകള്‍ക്കിടയില്‍ ഉടന് വിതരണം ചെയ്യാന്‍ കമ്പനി തയ്യാറെടുക്കുന്നതായും സി.ഇ.ഒ അമീന്‍ നാസര്‍ വ്യക്തമാക്കി.
പുതിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ചിലവ് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചതായും സി.ഇ.ഒ കൂട്ടിചേര്‍ത്തു. എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ നിന്ന് റഷ്യ പിന്‍മാറിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അരാംകോ തങ്ങളുടെ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ റെക്കോര്‍ഡ് വിലകുറവാണ് അനുഭവപ്പെടുന്നത്.