കോവിഡ് 19: സൗദിയിൽ 14 ദിവസത്തേക്ക് പൊതുഗതാഗതം നിര്‍ത്തിവെച്ചു
നാളെ രാവിലെ ആറുമണി മുതൽ പ്രാബല്യത്തിലാകും
Update: 2020-03-20 05:37 GMT
കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സൗദിയിൽ 14 ദിവസത്തേക്ക് പൊതുഗതാഗത സംവിധാനം നിര്‍ത്തിവെച്ചു. ബസ്സുകള്‍, ടാക്സികള്‍, ട്രെയിൻ, വിമാനങ്ങള്‍ എന്നിവയെല്ലാം പതിനാല് ദിവസത്തേക്ക് സര്‍വീസ് നടത്തില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
നാളെ രാവിലെ ആറുമണി മുതൽ പ്രാബല്യത്തിലാകും. ലംഘിച്ച് സർവീസ് നടത്തിയാൽ പിഴയടക്കേണ്ടിവരും. കമ്പനികളുടേതുൾപ്പെടെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം.