സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം

ആക്രമണത്തില്‍ ഓയില്‍ റിഫൈനറിക്ക് തീ പിടിച്ചു

Update: 2021-03-21 01:34 GMT
Advertising

സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. റിയാദ്, ഖമീസ് നഗരങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ നടന്നത്. ആക്രമണത്തില്‍ ഓയില്‍ റിഫൈനറിക്ക് തീ പിടിച്ചു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസമാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തിയത്. റിയാദ് ഖമീസ് നഗരങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രണം നടന്നത്. ആക്രമണത്തില്‍ റിയാദിലെ ഓയില്‍ റിഫൈനറിക്ക് തീ പിടിച്ചു. സുരക്ഷാ വിഭാഗത്തിന്റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയതായി ഊര്‍ജ്ജമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സമാന രീതിയില്‍ ഖമീസ് നഗരത്തിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ആക്രമണം നടന്നു. എന്നാല്‍ സുരക്ഷാ സേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഡ്രോണുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പായി വെടിവെച്ചിട്ടതിനാല്‍ വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലിക്കി പറഞ്ഞു. ഇരു ആക്രമണങ്ങളിലും ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News