സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഡീൽ ഡെസ്റ്റിനേഷൻ കാമ്പയിന് തുടക്കം

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും പ്രത്യേക വിലക്കിഴിവുകളും ഓഫറുകളും എളുപ്പം കൈമാറുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കാമ്പയിന് തുടക്കം കുറിച്ചത്

Update: 2021-03-26 02:59 GMT

സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഡീൽ ഡെസ്റ്റിനേഷൻ കാമ്പയിന് തുടക്കമായി. ഉപഭോക്താക്കൾക്ക് പ്രത്യേകം വിലക്കിഴിവുകളും ഓഫറുകളും എളുപ്പത്തിൽ തിരിച്ചറിയുന്നതിനുള്ള പ്രത്യേക രീതിക്ക് ഇതോടെ രാജ്യത്തെ ലുലു ഔട്ട്ലെറ്റുകളിൽ തുടക്കമായി.

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും പ്രത്യേക വിലക്കിഴിവുകളും ഓഫറുകളും എളുപ്പം കൈമാറുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കാമ്പയിന് തുടക്കം കുറിച്ചത്. ഔട്ട്ലെറ്റുകളിലെ ഓഫർ ബോർഡുകൾ പച്ച നിറത്തിലേക്ക് മാറ്റിയാണ് കാമ്പയിന് തുടക്കം കുറിച്ചത്.

കാമ്പയിന്റെ ഭാഗമായി നിരവധി ഉൽപന്നങ്ങൾക്ക് വമ്പിച്ച വിലക്കുറവ് ഏർപ്പെടുത്തിയതായും ഉൽപന്നങ്ങളുടെ ഉയർന്ന നിലവാരവും സൗകര്യപ്രദമായ ഷോപ്പിംഗ് അന്തരീക്ഷവും ഒരുക്കിയതായും സൗദി ലുലു ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News