സൌദി വിദേശകാര്യമന്ത്രി ദോഹയില്‍, അമീറുമായി കൂടിക്കാഴ്ച്ച
ഖത്തറില്‍ ഒരു സൌദി മന്ത്രിയെത്തുന്നത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം
Update: 2021-03-08 13:51 GMT
ഉപരോധം പിന്‍വലിച്ചതിന് ശേഷം ഇതാദ്യമായി സൌദി വിദേശകാര്യമന്ത്രി ദോഹയില്‍. സൌദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ധുള്ള അല‍് സൌദാണ് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയത്. ദോഹയില്‍ അമീരി ദിവാനിയിലെത്തിയ വിദേശകാര്യമന്ത്രിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും കൂടിക്കാഴ്ച്ച നടത്തി. അമീറിനും ഖത്തര്‍ ജനതയ്ക്കും ക്ഷേമം നേര്‍ന്നുകൊണ്ടുള്ള സൌദി രാജാവിന്‍റെ സന്ദേശം വിദേശകാര്യമന്ത്രി അമീറിനെ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അയല്‍പ്പക്ക, സൌഹൃദ, നയതന്ത്ര ബന്ധം വീണ്ടും ശക്തമാക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സൌദി മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം.