സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വർധിക്കുന്നു

കഴിഞ്ഞ ദിവസം മുതൽ ജിദ്ദയിലും മക്കയിലും കേസുകളിൽ നേരിയ കുറവുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്

Update: 2022-01-18 16:46 GMT
Editor : afsal137 | By : Web Desk
Advertising

സൗദിയിൽ കോവിഡ് ബാധിച്ച് ആരോഗ്യ നില ഗുരുതരാവസ്ഥയിലായവരുടെ എണ്ണം അഞ്ഞൂറിനടുത്തെത്തിയതായി റിപ്പോർട്ട്. രാജ്യത്ത് 5800 ൽ അധികം പേർക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനക്കെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 44067 പേരാണ് സൗദിയിൽ കോവിഡ് ചികിത്സ തേടുന്നത്.

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,92,486 പേരാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിലൂടെ 5873 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. അതിൽ 1,911 പേരും റിയാദിലാണ്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ജിദ്ദയിലും മക്കയിലും കേസുകളിൽ നേരിയ കുറവുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജിദ്ദയിൽ 723 പേർക്കും മക്കയിൽ 384 പേർക്കും മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. അതേ സമയം കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി ഇന്നും രോഗമുക്തിയിൽ വൻ വർധനവ് രേഖപ്പെടുത്തി. 4535 പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. അതിൽ 1260 പേർ റിയാദിലും 925 പേർ ജിദ്ദയിലും 467 പേർ മക്കയിലുമാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News