നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധ ഇന്ന്; വിമതന്‍മാരെ പിന്‍വലിക്കാനുള്ള നെട്ടോട്ടത്തില്‍ പാര്‍ട്ടികള്‍
2000ന് മുകളിൽ പത്രികകൾ കമ്മീഷന് ലഭിച്ചിട്ടുണ്ട്. മറ്റന്നാളോടെ പത്രികകളുടെ എണ്ണം കുറഞ്ഞേക്കും
നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധ ഇന്ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22നാണ്. 2000ന് മുകളിൽ പത്രികകൾ കമ്മീഷന് ലഭിച്ചിട്ടുണ്ട്. മറ്റന്നാളോടെ പത്രികകളുടെ എണ്ണം കുറഞ്ഞേക്കും. പലയിടങ്ങളിലും വിമതന്‍മാര്‍ പത്രിക നല്‍കിയത് കൊണ്ട് അവരെ പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. അതേസമയം വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് ആരോപണത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ലഭിക്കും.
പല മണ്ഡലങ്ങളിലും ഒരു വോട്ടറുടെ പേര് തന്നെ പല പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരിന്നു പ്രതിപക്ഷ ആരോപണം. ഇതേ തുടര്‍ന്നാണ് ടിക്കാറാം മീണ വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തിയാല്‍ അത് ഒഴിവാക്കാനാണ് കമ്മീഷന്‍ തീരുമാനം. വോട്ടര്‍ പട്ടിക പുതുക്കി ഇറക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഒന്നില്‍ കൂടുതല്‍ ഉള്ള വോട്ടുകള്‍ കമ്മീഷന്‍ മരവിപ്പിക്കും.