പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച ഘട്ടത്തിലാണ് സമ്മേളനം നടക്കുന്നത്

Update: 2021-03-08 01:19 GMT
Advertising

പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച ഘട്ടത്തിലാണ് സമ്മേളനം നടക്കുന്നത്.

2020-21 സാമ്പത്തിക വർഷത്തെ ധനകാര്യ ബിൽ പാസ്സാക്കുന്നതടക്കമുള്ള നടപടികൾ ഈ സമ്മേളന കാലയളവിൽ ഉണ്ടാകും. മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെ ഒരു മാസമാണ് പാർലമെന്‍റ് സമ്മേളനം. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സഭയിൽ എല്ലാ ദിവസവും ഹാജരാകാൻ ഇടയില്ല. വൈദ്യുതി ഭേദഗതി ബിൽ അടക്കം നിരവധി ബില്ലുകളും സഭയുടെ പരിഗണക്ക് വരും. ജനുവരി 29 നാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നാകെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചിരുന്നു.

Tags:    

Similar News