വിവാഹനിശ്ചയ വാര്‍ത്തകള്‍ നിഷേധിച്ച് കൊഹ്‍ലി

Update: 2017-05-13 18:24 GMT
Editor : admin
വിവാഹനിശ്ചയ വാര്‍ത്തകള്‍ നിഷേധിച്ച് കൊഹ്‍ലി

ഞങ്ങളുടെ നിശ്ചയം ഇപ്പോഴില്ല. അത്തരമൊരു ചടങ്ങുണ്ടെങ്കില്‍ അത് മറച്ചുവയ്ക്കുകയുമില്ല. - കൊഹ്‍ലി ട്വീറ്റ് ചെയ്തു

കാമുകിയും ബോളിവുഡ് താരവുമായ അനുഷ്കയും താനും തമ്മിലുള്ള വിവാഹനിശ്ചയം പുതുവത്സര ദിനത്തില്‍ നടക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ഏകദിന നായകന്‍ വിരാട് കൊഹ്‍ലി. ട്വിറ്ററിലൂടെയാണ് കൊഹ്‍ലി വാര്‍ത്ത നിഷേധിച്ച് രംഗതെത്തിയത്. ഞങ്ങളുടെ നിശ്ചയം ഇപ്പോഴില്ല. അത്തരമൊരു ചടങ്ങുണ്ടെങ്കില്‍ അത് മറച്ചുവയ്ക്കുകയുമില്ല. - കൊഹ്‍ലി ട്വീറ്റ് ചെയ്തു. തെറ്റായ കഥകള്‍ പ്രചരിപ്പിച്ച് ആരാധകരെ ആശങ്കയിലാഴ്ത്താനുള്ള പ്രവണതയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാത്തതിനാല്‍ തങ്ങള്‍ തന്നെ എല്ലാ സംശയങ്ങളും അവസാനിപ്പിക്കുകയാണെന്നും കൊഹ്‌ലി വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News