ഇന്ത്യ ചാമ്പ്യന്‍സ് ഹോക്കി ഫൈനലില്‍

Update: 2017-06-29 13:03 GMT
Editor : admin
ഇന്ത്യ ചാമ്പ്യന്‍സ് ഹോക്കി ഫൈനലില്‍

ആസ്ത്രേലിയയോട്  പരാജയപ്പെട്ടെങ്കിലും ബെല്‍ജിയവും ബ്രിട്ടനും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഫൈനലിലേക്കുള്ള അവസരം ഇന്ത്യക്ക് മുന്നില്‍ തുറന്നത്

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ ആസ്ത്രേലിയയോട് പരാജയപ്പെട്ടെങ്കിലും ബെല്‍ജിയവും ബ്രിട്ടനും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഫൈനലിലേക്കുള്ള അവസരം ഇന്ത്യക്ക് മുന്നില്‍ തുറന്നത്.വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരില്‍ ആസ്ത്രേലിയ തന്നെയാണ് ഇന്ത്യയുടെ എതിരാളികള്‍.

ആസ്ത്രേലിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ പരാജയം. നായകന്‍ കൂടിയായ മലയാളി താരംശ്രീജേഷ്യുടഗോളിനു കീഴില്‍ നിരവധി മികച്ച സേവുകള്‍ നടത്തിയെങ്കിലും കംഗാരുപ്പടയുടെ കരുത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. ഏഴ് പോയിന്‍റുകളോട് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News