വമ്പന്‍ തിരിച്ചുവരവ്; യുവേഫ കപ്പില്‍ ലിവര്‍പൂള്‍ സെമിയില്‍

Update: 2017-07-02 18:02 GMT
Editor : admin
വമ്പന്‍ തിരിച്ചുവരവ്; യുവേഫ കപ്പില്‍ ലിവര്‍പൂള്‍ സെമിയില്‍

ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ആന്‍ഫീല്‍ഡിലെ സ്വന്തം കാണികള്‍ക്കുമുമ്പിലായിരുന്നു ലിവര്‍പൂള്‍ സെമിയില്‍ പ്രവേശിച്ചത്.

Full View

യുവേഫ കപ്പില്‍ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയത്തോടെ സെമിയില്‍ പ്രവേശിച്ചു. ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ആന്‍ഫീല്‍ഡിലെ സ്വന്തം കാണികള്‍ക്കുമുമ്പിലായിരുന്നു ലിവര്‍പൂള്‍ സെമിയില്‍ പ്രവേശിച്ചത്. ആദ്യപാദത്തില്‍ ഇരുടീമും ഓരോ ഗോളിനു സമനില പാലിച്ചിരുന്നു. അഞ്ചാം മിനിറ്റില്‍ ഹെന്റിക് മെകതാരിയന്‍ ആദ്യ ഗോള്‍ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ഒബമെയാംഗിന്റെ വക രണ്ടാം ഗോളും പിറന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഡോര്‍ട്ട്മുണ്ടിന് എതിരില്ലാത്ത രണ്ടു ഗോള്‍ ലീഡ്.

Advertising
Advertising

എന്നാല്‍ രണ്ടാം പകുതി ലിവര്‍പൂള്‍ തുടങ്ങിയത് അക്രമണ ഫുട്ബോളുമായിരുന്നു. 48 -ാം മിനിറ്റില്‍ ഡിവോക് ഒറീജിയുടെ ഗോള്‍ ഡോര്‍ട്ട്മുണ്ടിന്റെ ലീഡ് ഒന്നായി കുറച്ചു. തൊട്ടുപിന്നാലെ ഡോര്‍ട്ട്മുണ്ട് വീണ്ടും ലീഡ് രണ്ടായി ഉയര്‍ത്തി. മാര്‍കോ റൂസിന്റേതായിരുന്നു ഗോള്‍.
പിന്നീടങ്ങോട്ട് ലിവര്‍പൂള്‍ ജയിക്കാനുള്ള കളിയാണ് കളിച്ചത്. 66 -ാം മനിറ്റില്‍ ഫിലിപ്പി കുടിഞ്ഞോയും 77 ാം മിനിറ്റില്‍ സാക്കോയും ഡോര്‍ട്ട്മുണ്ട് വലചലിപ്പിച്ചു. ലിവര്‍പൂള്‍ കളി സമനിലയില്‍ എത്തിച്ചെങ്കിലും എവേ ഗോള്‍ മികവില്‍ ഡോര്‍ട്ട്മുണ്ട് സെമിയിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നിശ്ചിത സമയംവരെ പിടിച്ചുനിന്ന ഡോര്‍ട്ട്മുണ്ടിന്റെ സമനില ഇഞ്ചുറി ടൈമില്‍ തെറ്റി. 91-ാം മിനിറ്റില്‍ ആന്‍ഫീല്‍ഡ് കാത്തിരുന്ന ഗോള്‍ ലോവ്‌റന്റെ തലയില്‍നിന്ന് വന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News