വനിതാ ഹോക്കിയില്‍ ഒരു മത്സരം പോലും ജയിക്കാതെ ഇന്ത്യ
Update: 2017-08-23 03:30 GMT
36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ യോഗ്യത നേടിയ വനിതാ ടീമിന് ആദ്യ മല്‍സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ചത് മാത്രമാണ് ആശ്വസിക്കാനുളളത്.
വനിതാ ഹോക്കിയില്‍ ഒരു മല്‍സരം പോലും ജയിക്കാനാകാതെ ഇന്ത്യക്ക് മടക്കം. അവസാന മല്‍സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ 5 ഗോളിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ യോഗ്യത നേടിയ വനിതാ ടീമിന് ആദ്യ മല്‍സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ചത് മാത്രമാണ് ആശ്വസിക്കാനുളളത്.
പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഗുര്‍പ്രീത് സിങ് യോഗ്യതാ റൌണ്ടില്‍ പുറത്തായി. ഏഴാം സ്ഥാനത്തായാണ് ഗുര്‍പ്രീതിന് ഫിനിഷ് ചെയ്യാനായത്.