ചാപ്പലിന്‍റെ കാര്യത്തില്‍ തെറ്റി: തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഗാംഗുലി

Update: 2017-09-07 00:54 GMT
Editor : admin
ചാപ്പലിന്‍റെ കാര്യത്തില്‍ തെറ്റി: തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഗാംഗുലി
Advertising

ഏഴ് അപേക്ഷകരുമായുള്ള അഭിമുഖത്തിനു ശേഷം തങ്ങളൊരു തീരുമാനത്തിലെത്തിയതായി അറിയിച്ച സൌരവ് പക്ഷേ തങ്ങള്‍ കണ്ടെത്തിയ ആളുടെ പേര്

ഇന്ത്യയുടെ പരിശീലകനെ നിശ്ചയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാന്‍ നേരത്തെ അവസരം നല്‍കിയപ്പോള്‍ ഗ്രെഗ് ചാപ്പലിനെ നിര്‍ദശിച്ച തനിക്ക് തെറ്റ് പറ്റിയെന്നും ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. ടീം ഇന്ത്യയുടെ പരിശീകലകനെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായുള്ള അഭിമുഖങ്ങള്‍ക്കു ശേഷമായിരുന്നു ദാദയുടെ പ്രതികരണം.

"ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചതാണ്. 2005ല്‍ പക്ഷേ ആ അവസരം ഞാന്‍ ശരിക്ക് വിനിയോഗിച്ചില്ലെന്നാണ് കരുതുന്നത്. ഇപ്പോള്‍ ആ അവസരം വീണ്ടും ലഭിച്ചിരിക്കുന്നു. ഇത്തവണ ഞങ്ങള്‍ക്ക് തെറ്റില്ല എന്നാണ് വിശ്വാസം. സച്ചിന്‍, ലക്ഷ്മണ്‍, ബിസിസിഐ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുടെ പിന്തുണയും ഇത്തവണയുണ്ട്. ഞങ്ങളെല്ലാവരും ചേര്‍ന്ന് ഇത്തവണ നല്ലൊരു തീരുമാനം കൈകൊള്ളും'' - ദാദ പറഞ്ഞു.

രാത്രി വൈകിയാണ് സച്ചിന്‍, സൌരവ്, ഗാംഗുലി എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുമായുള്ള അഭിമുഖ പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഏഴ് അപേക്ഷകരുമായുള്ള അഭിമുഖത്തിനു ശേഷം തങ്ങളൊരു തീരുമാനത്തിലെത്തിയതായി അറിയിച്ച സൌരവ് പക്ഷേ തങ്ങള്‍ കണ്ടെത്തിയ ആളുടെ പേര് വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുതെന്ന് അപേക്ഷിച്ചു.

വെള്ളിയാഴ്ച ധര്‍മ്മശാലയില്‍ നടക്കുന്ന ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനു ശേഷം പുതിയ പരിശീലകനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News