റോണോയുടെതോ കാനുവിന്റെയോ മികച്ച ബാക്കി ഹീല്‍ ഗോള്‍

Update: 2017-10-06 17:50 GMT
Editor : admin
റോണോയുടെതോ കാനുവിന്റെയോ മികച്ച ബാക്കി ഹീല്‍ ഗോള്‍

ഹംഗറിക്കെതിരായ സമനിലയില്‍ പോര്‍ച്ചുഗല്‍ കടപ്പെട്ടിരിക്കുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടാണ്.

Full View

ഹംഗറിക്കെതിരായ സമനിലയില്‍ പോര്‍ച്ചുഗല്‍ കടപ്പെട്ടിരിക്കുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടാണ്. ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ശേഷം വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടി വന്ന റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയാണ് ടീമിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചത്. യൂറോ കപ്പില്‍ പതിനേഴാം മത്സരത്തിനിറങ്ങിറങ്ങിയ ക്രിസ്റ്റ്യാനോ നിരവധി റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചു.

സമനില നേടുന്നത് ഒരുമിച്ച്, പെനാല്‍റ്റി നഷ്ടപ്പെടുത്തിയാല്‍ അതും ഒരുമിച്ച്, ഇന്ന് ജയം നേടുന്നതും നമ്മള്‍ ഒരുമിച്ചായിരിക്കും. പോര്‍ച്ചുഗല്‍- ഹംഗറി മത്സരം തുടങ്ങുന്നതിന് മുന്‍പ് ലിയോണിലെ ഗാലറിയില്‍ പ്രത്യക്ഷപ്പെട്ട് ബാനറുകളിലൊന്ന് ഇങ്ങനെയായിരുന്നു. ജയം നേടാന്‍ പോര്‍ച്ചുഗലിനായില്ല. പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായി.

Advertising
Advertising

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കണ്ട ക്രിസ്റ്റ്യാനോയെ ആയിരുന്നില്ല ഹംഗറിക്കെതിരം കളിക്കളത്തില്‍ കണ്ടത്. നിര്‍‌ണ്ണായക സമനിലയില്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ റോണോ രണ്ട് ഗോള്‍ കൂടി നേടി ടീമിനെ പ്രീക്വാര്‍ട്ടറി ലെത്തിച്ചു. ഹംഗറിക്കെതിരെ ക്രിസ്റ്റ്യാനോ നേടിയ ബാക്ക് ഹില്‍ ഗോള്‍ ഈ യൂറോയിലെ തന്നെ ഏറ്റവും ചാരുതയാര്‍ന്ന ഗോളുകളിലൊന്നാണ്.

Full View

ഇരട്ട ഗോളോടെ തുടര്‍ച്ചയായി നാല് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോ ള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തമാക്കി. യൂറോകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന പോര്‍ച്ചുഗീസ് താരമെന്ന റെക്കോഡും റോണോ മറികടന്നു. നൂനോ ഗോമസിന്‍റെ ആറ് ഗോള്‍ നേട്ടമാണ് പഴങ്കഥായയത്. യൂറോയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടവും ക്രിസ്റ്റ്യാനോ സ്വന്തം പേരില്‍ കുറിച്ചു.

പ്രീ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ ക്രൊയേഷ്യക്കെതിരെ ഇറങ്ങുമ്പോള്‍ 32 വര്‍ഷം പഴക്കമുള്ള മറ്റൊരു റെക്കോഡും തകര്‍ക്കപ്പെട്ടേക്കാം. യൂറോ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളെന്ന് മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡിലേക്ക് ക്രിസ്റ്റ്യാനോക്ക് ഇനി ഒരു ഗോളിന്‍റെ ദൂരമാണ് ബാക്കി.

1998-99 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിഡ്ല്‍സ്‌ബ്രോക്കിനെതിരെ ആഴ്‌സണലിന്റെ കാനു നേടിയ പിന്‍കാലു കൊണ്ടുള്ള ഗോള്‍ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനൊയുടെ ഗോള്‍.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News