റിയോ ഒളിംപിക്‌സോടെ വിരമിക്കുമെന്ന് ബോള്‍ട്ട്

Update: 2017-11-08 09:47 GMT
Editor : admin
Advertising

സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വിരമിക്കുന്നു. ഈ വര്‍ഷത്തെ റിയോ ഒളിംപിക്‌സോടെ...

സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വിരമിക്കുന്നു. ഈ വര്‍ഷത്തെ റിയോ ഒളിംപിക്‌സോടെ വിരമിക്കുമെന്ന് ഉസൈന്‍ ബോള്‍ട്ട് പ്രഖ്യാപിച്ചു. ഓടിത്തീര്‍ത്ത ട്രാക്കുകള്‍ക്ക് വിട. ഓടിത്തളര്‍ന്നെത്തി ആരാധകര്‍ക്ക് മുന്നില്‍ ബോള്‍ട്ട് സ്‌റ്റൈലില്‍ കൈ വിരിച്ചുനില്‍ക്കാന്‍ ആഗസ്തിന് ശേഷം ബോള്‍ട്ടുണ്ടാകില്ല. റിയോ ഒളിംപിക്‌സോടെ ജമൈക്കന്‍ ഇതിഹാസം ട്രാക്കിനോട് വിട പറയുകയാണ്.

2008, 2013 ഒളിംപിക്‌സുകളിലായി 6 സ്വര്‍ണമെഡലുകളാണ് ബോള്‍ട്ടിന്റെ സമ്പാദ്യം. റിയോയിലും ട്രിപ്പിള്‍ അടിച്ച് മടങ്ങണമെന്നാണ് ബോള്‍ട്ടിന്റെ പ്രതീക്ഷ. 100, 200 മീറ്ററുകളില്‍ ലോകറെക്കോര്‍ഡ് ബോള്‍ട്ടിന്റെ പേരിലാണ്. 2009ല്‍ ബെര്‍ലിനില്‍ ബോള്‍ട്ട് ഓടിത്തീര്‍ത്തത് 19.19 സെക്കന്റിലാണ്. ബെര്‍ലിനിലെ സമയത്തെ റിയോയില്‍ പഴങ്കഥയാക്കുമെന്നും ബോള്‍ട്ട് പറഞ്ഞു.

2020 വരെ ട്രാക്കില്‍ തുടരാനായിരുന്നു ബോള്‍ട്ട് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News