17 വര്‍ഷത്തെ ഇടവേളക്കു ശേഷം കംഗാരുക്കളെ ടെസ്റ്റില്‍ തകര്‍ത്ത് ശ്രീലങ്ക

Update: 2017-11-10 08:19 GMT
Editor : Damodaran
17 വര്‍ഷത്തെ ഇടവേളക്കു ശേഷം കംഗാരുക്കളെ ടെസ്റ്റില്‍ തകര്‍ത്ത് ശ്രീലങ്ക

268 റണ്‍സ് വിജയലക്ഷ്യവുമായി പാഡണിഞ്ഞ ആസ്ത്രേലിയയുടെ രണ്ടാം ഇന്നിങ്സ് കേവലം 161 റണ്‍സിന് അവസാനിച്ചു. ആദ്യ ഇന്നിങ്സിലെന്ന....

നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളക്കു ശേഷം ആസ്ത്രേലിയക്കെതിരെ ശ്രീലങ്കക്ക് ടെസ്റ്റ് ജയം. 106 റണ്‍സിനാണ് ലങ്കയുടെ ജയം. ആദ്യ ഇന്നിങ്സില്‍ കേവലം 117 റണ്‍സിന് പുറത്തായ ആതിഥേയര്‍‌ അവിസ്മരണീയ തിരിച്ചുവരവിലൂടെയാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള കംഗാരുക്കളെ സ്പിന്‍ വലയത്തില്‍ കുരുക്കിയത്. ഓസീസ് നായകനെന്ന നിലയില്‍ സ്റ്റീവന്‍ സ്മിത്ത് ഏറ്റു വാങ്ങുന്ന ആദ്യ പരാജയമാണിത്. രണ്ടാം ഇന്നിങ്സില്‍ 176 റണ്‍സുമായി ലങ്കയെ സുരക്ഷിത തീരത്തേക്ക് അടുപ്പിച്ച മധ്യനിര ബാറ്റ്സ്മാന്‍ കുശാല്‍ മെന്‍ഡിസാണ് കളിയിലെ താരം.

268 റണ്‍സ് വിജയലക്ഷ്യവുമായി പാഡണിഞ്ഞ ആസ്ത്രേലിയയുടെ രണ്ടാം ഇന്നിങ്സ് കേവലം 161 റണ്‍സിന് അവസാനിച്ചു. ആദ്യ ഇന്നിങ്സിലെന്ന പോലെ സ്പിന്നര്‍മാരായ ഹെറാത്തും സന്‍ഡകനുമാണ് കംഗാരുക്കളുടെ അന്തകരായി മാറിയത്. ഹെറാത്ത് അഞ്ച് വിക്കറ്റുകള്‍ നേടിയപ്പോള്‍ യുവതാരമായ സന്‍ഡകന്‍ മൂന്ന് ഇരകളെ വീഴ്ത്തി.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News