'ഈഡന്‍, രോഹിതിനെ നിനക്കായി പങ്കിടാന്‍ ഞാന്‍ ഒരുക്കമാണ് '

Update: 2017-12-11 20:11 GMT
Editor : admin
'ഈഡന്‍, രോഹിതിനെ നിനക്കായി പങ്കിടാന്‍ ഞാന്‍ ഒരുക്കമാണ് '

ഐപിഎല്‍ മത്സരത്തിലും രോഹിത് പതിവ് തെറ്റിച്ചില്ല. അജയ്യനായി 84 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചു.

കൊല്‍ക്കൊത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം ഭാഗ്യ മൈതാനമാണ്. ടെസ്റ്റായാലും ഏകദിനമായാലും ട്വന്‍റി20 ആയാലും കളി ഈഡനിലാണെങ്കില്‍ രോഹിത് മാസ്മരിക ഫോമിലേക്ക് ഉയരുക സ്വാഭാവികം. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്നലത്തെ ഐപിഎല്‍ മത്സരത്തിലും രോഹിത് പതിവ് തെറ്റിച്ചില്ല. അജയ്യനായി 84 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചു.

ഏകദിനത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറായ പുറത്താകാതെ 264 റണ്‍സിലേക്ക് രോഹിത് പറന്നുയര്‍ന്നതും ഈഡനിലായിരുന്നു. ശ്രീലങ്കക്കെതിരെയായിരുന്നു ആ ഇന്നിങ്സ്. ഇന്നലത്തെ ഇന്നിങ്സിനു ശേഷം രോഹിതിന്‍റെ ഭാര്യ റിതിക സജ്ദേഷിന്‍റെ ട്വീറ്റ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. നന്ദി ഈഡന്‍ രോഹിതിനെ നിനക്കായി പങ്കുവയ്ക്കാന്‍ ഞാന്‍ ഒരുക്കമാണെന്നായിരുന്നു ആ ട്വീറ്റ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News